Posts

Showing posts from April, 2019

വി.പി റജീന - മുസ്ലിം സ്ത്രീയുടെ മുഖാവരണം

മുസ്ലിം സ്ത്രീയുടെ മുഖാവരണം ...................................................... മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം തുടങ്ങിയവയുടെ മേലുള്ള ഭരണകൂടത്തിന്‍റെ ചെറിയ ഇടപെടല്‍ പോലും ആശങ്കയോടെയേ കാണാനാവൂ. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന ഏതൊരു ജനവിഭാഗത്തിലേക്കും നാനാര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുക്കാവുന്ന ഒരു മര്‍ദനോപാധിയായി അത് എപ്പോള്‍ വേണമെങ്കിലും പരിണമിച്ചേക്കാം എന്ന അപകടം അതില്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ. അതിനാൽ ‍ശ്രീലങ്കയിലെ മുഖാവരണ നിരോധനത്തന്‍റെ ഭരണകൂട ശരിയെക്കുറിച്ച് വിശാലാര്‍ത്ഥത്തിലുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു തന്നെ മുഖാവരണമെന്ന (മുസ്ലിം സ്ത്രീയിലേക്ക് ചേര്‍ത്തുവായിക്കുന്ന) വേഷത്തെക്കുറിച്ച് ചിലതു പറയാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായി ഞാന്‍ മുഖാവരണത്തെ അതിശക്തമായി എതിര്‍ക്കുന്നു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് മുഖം. ഒരാളെ തിരിച്ചറിയുന്നത്, അയാളുടെ വ്യക്തിത്വം അളക്കുന്നത്, അയാളുടെ വികാരങ്ങള്‍ അറിയുന്നത് എല്ലാം മുഖത്തേക്ക് നോക്കിയാണ്. പരസ്പരം മുഖത്ത് നോക്കിയാണ് മനുഷ്യന്‍ സംസാരിക്കുന്നത്. സ്നേഹോഷ...

Raseena Raz - സ്ത്രീകളും ഭർതൃവീടും

Raseena Raz https://www.facebook.com/raseena.raz.9/posts/10157241027398894 സ്വന്തം വീട്ടിൽ നിന്നും വിവാഹത്തോടെ ഭർതൃ വീട്ടിലേക്ക് താമസം മാറേണ്ടി വരുന്ന സ്ത്രീകൾ ഒരർത്ഥത്തിൽ അഭയാർത്ഥികളാണ്. ചെന്നുകേറുന്ന വീട്‌ സ്വന്തം പോലെ കരുതണം എന്ന് ചെറുപ്പം മുതൽ കണ്ടിഷൻ ചെയ്യപ്പെടുന്നവരാണ് സ്ത്രീകൾ. പക്ഷെ പ്രായോഗികമായി എത്രമാത്രം സാധ്യമാണിത് ? ഒത്തൊരുമയോടെ അങ്ങ് കഴിഞ്ഞു പോയാൽ പോരെ എന്ന് കാരണവർ ചമയുന്നവരാണാധികവും. വീടെന്നാൽ ചാരുകസേരയും ചായക്കോപ്പയും ആണെന്ന് ധരിച്ചുവെച്ചവർക്ക് അങ്ങിനെ പറയാം. സ്ത്രീകൾക്ക് വീട്‌ എന്നാൽ കുഞ്ഞുങ്ങളെ വളർത്തേണ്ട നേഴ്‌സറിയും, പഠിപ്പിക്കേണ്ട വിദ്യാലയവും, നേരാനേരം വെച്ചു വിളമ്പേണ്ട ഹോട്ടലും, രോഗം വന്നു കിടപ്പിലായവരെ പരിചരിക്കേണ്ട ആശുപത്രിയും, മാറാലതട്ടൽ മുതൽ മുതൽ കറിവെക്കൽ വരെയുള്ള ജോലികൾ ചെയ്യേണ്ട തൊഴിലിടവും ആണ്. അവിടെ ഈ പറയുന്ന ഒത്തൊരുമക്ക് ഒരുപാട് അർഥങ്ങൾ ഉണ്ട്, ബുദ്ധിമുട്ടുകളും . ഈ ജോലികളിൽ പോലും വന്നുകേറിയ പെണ്ണിന്റെ സ്വയം നിർണയാവകാശത്തിന് എന്തുമാത്രം പ്രസക്തിയുണ്ട് ? അരിയെത്ര ഇടണം എന്നും കറിക്ക്എന്ത്‌ അരിയണം എന്നും വീട്ടിലുള്ളവരോട് നേരാനേരം അന്വേഷിച്ചുകൊണ്ടേ ഇരിക...