Veena JS - ആയതിനാൽ നമ്മൾ ശ്രീലക്ഷ്മിയുടെ പോസ്റ്റിനെ മഹത്വവൽക്കരിക്കണം

https://www.facebook.com/veenajs/posts/805426326488604

Veena JS

ആയതിനാൽ നമ്മൾ ശ്രീലക്ഷ്മിയുടെ പോസ്റ്റിനെ മഹത്വവൽക്കരിക്കണം ;)
Dont you like girls??????

Sreelakshmi Arackalന്റെ പോസ്റ്റിനെതിരെ പല എഴുത്തുകളും കണ്ടെങ്കിലും ചിലത് മനസ്സിന്റെ ആഴത്തിൽ തറച്ചുപോയി!!!

കട്ടൻ കാപ്പി കുടിച്ചും ജനലിലൂടെ കാഴ്ച കണ്ട് കുളിർത്തും കോൺസെൻട്രേഷൻ നിലനിർത്തിപഠിച്ചു പാസ്സ് ആയ കദനകഥകൾ കണ്ടു. സ്വയംഭോഗത്തെ മഹത്വവൽക്കരിക്കണ്ട എന്ന ഭീഷണിയും കണ്ടു.

ഇവരോടൊക്കെ ചോദിക്കട്ടെ??
നിങ്ങൾ സ്വയംഭോഗം ചെയ്യണം എന്ന് ശ്രീലക്ഷ്മി ആവശ്യപ്പെട്ടു എന്നാണോ നിങ്ങൾക്ക് മനസിലാകുന്നത്???? സ്വന്തം ശരീരത്തിന്റെ ജൈവികമായ, വളരെ നോർമൽ ആയ ഒരു പ്രവർത്തനത്തെക്കുറിച്ചല്ലേ അവൾ പറഞ്ഞത്. വിരലിടുക, തടവുക, അമർത്തുക എന്നൊക്കെ പറയുമ്പോളേക്കും ഉരിഞ്ഞുപോകുന്ന തൊലിയാണ് നിങ്ങൾക്കെങ്കിൽ സമൂഹത്തിന്റെ പൊതുസദാചാരചങ്ങലകൾക്ക് നിങ്ങളും നിങ്ങളെ അടിയറവു വെച്ചിട്ടുണ്ടെന്ന് ആദ്യം അറിയുക.

പഠിക്കാൻ തുനിഞ്ഞിറങ്ങിയ ആളുകളുടെ കോൺസെൻട്രേഷൻ സ്വയം ഭോഗം ചെയ്താൽ നഷ്ടപ്പെടും എന്നൊക്കെ പറച്ചിലുകൾ കേട്ടു. ഏതെങ്കിലും ഒരു ശാസ്ത്രീയപഠനം നോക്കിയിട്ടാണോ ഈക്കണ്ട തള്ളിമറിക്കലൊക്കെ???? സ്വയംഭോഗം അല്ലെങ്കിൽ ഏതുതരത്തിലുമുള്ള ലൈംഗികതയോ ആവട്ടെ ഓർഗാസം ഉണ്ടെങ്കിൽ അത് സ്ട്രെസ് കുറയലിനു സഹായകമാണ്. നിരന്തരമായി ഓർഗാസം ഇല്ലെന്ന അവസ്ഥയിൽ സ്ട്രെസ് ഉണ്ടാവുകയും ചെയ്തേക്കാം.

സ്ത്രീശരീരത്തിനെ വലിഞ്ഞുമുറുക്കിയ ചങ്ങലകൾ ആരാധിക്കപ്പെടുന്ന ഇന്നുകളിലും സ്ത്രീശരീരത്തെ പറ്റി ചർച്ച നടക്കേണ്ടത് സ്ത്രീമുന്നേറ്റത്തിന്റെ ആദ്യപടിയായി നമ്മൾ സ്വീകരിക്കണം.

പങ്കാളിയുടെ രതിമൂർച്ഛയിൽ യാതൊരു മൂർച്ചയും കിട്ടാതെ കുലുങ്ങിത്തീരേണ്ടിവരുന്ന ഒരുപാട് സ്ത്രീജന്മങ്ങൾ ഉണ്ട് എന്നത് മറക്കരുത്. അവർക്ക്‌ ശാരീരികമായ, തീർത്തും ജൈവികമായ, ഒരാശ്രയം മാത്രമാണ് സ്വയംഭോഗം എന്നത്. പേരൻപ് എന്ന സിനിമയിലെ ശരീരത്തെ, ജൈവികതയെ പ്രകീർത്തിച്ചവരൊക്കെ ശ്രീലക്ഷ്മിയുടെ പോസ്റ്റിനെ തുണ്ട്പോസ്റ്റായി വിലയിരുത്തുന്നതിൽ തന്നെ അവരുടെ രാഷ്ട്രീയം വ്യക്തമാണ് :(

ഭർത്താവിന് "കൊടുക്കേണ്ടത്" എന്നതിലുപരി ലൈംഗികസുഖം എന്നത് സ്വന്തം ശരീരത്തിന്റെ ആവശ്യമെന്ന് എത്ര സ്ത്രീകൾക്ക് അറിയാം എന്ന ചോദ്യമാണ് ഏറ്റവും പ്രധാനം. Vaginal ഓർഗാസം എന്നത് പല സ്ത്രീകൾക്കും കിട്ടാൻ ബുദ്ധിമുട്ടാണ് അതിനാൽ ക്ലിറ്റോറൽ ഓർഗാസം ആണ് ഉന്നം വെക്കപ്പെടേണ്ടത് (especially those after childbirth) എന്ന് എത്രപേർ മനസിലാക്കുന്നു??

അന്തിചർച്ച നടത്താൻ വാടകക്ക് റൂം എടുത്തു സൊറ പറഞ്ഞിരിക്കാൻ ചേട്ടന്മാർക്ക് സാഹചര്യങ്ങൾ ഉണ്ട്. സ്ത്രീശരീരത്തിൽ തങ്ങൾക്കെങ്ങനെ ഉറഞ്ഞുതുള്ളിരസിക്കാം എന്നതിനപ്പുറം സ്ത്രീശരീരത്തിൽ എങ്ങനെ ആനന്ദം ഉണ്ടാക്കാം എന്ന രീതിയിൽ ചർച്ച നടക്കുന്ന എത്ര അന്തിക്കമ്മിറ്റികൾ ഉണ്ട് ആവോ?? സ്ത്രീകളുടെ ചർച്ചകളിൽ
കുട്ടികളെ എപ്രകാരം എണ്ണ തേപ്പിച്ചു കുളിപ്പിക്കണം, പുതിയ ഡിസൈൻ സാരികൾ എവിടെ കിട്ടും എന്നിവ,
മാക്സിമം പോയാലോ?
ചേട്ടന്റെ താല്പര്യം എങ്ങനെ നിലനിർത്താം
എന്നിവയല്ലാതെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള യാതൊരുതരം ആശങ്കകളും ചർച്ചയാവുന്നില്ല.

"അദ്ദേഹത്തിന് വേണ്ടതുകൊണ്ട് മാത്രം കിടന്നുകൊടുക്കുന്നതാണ്" എന്ന് പറയുന്ന സ്ത്രീകൾ ഒരുപാടുണ്ട്. ലൈംഗികബന്ധത്തിൽ ഒരിക്കൽ പോലും ഓർഗാസം കിട്ടാത്തവരും ഉണ്ട്. "ഒരുമ്പെട്ടവൾ/ പിഴച്ചവൾ" എന്ന ലേബൽ പേടിച്ച് തനിക്കു ലൈംഗികസുഖം കിട്ടുന്നില്ല എന്ന് ഭർത്താവിനോട് പോയിട്ട് ഡോക്ടറോട് പറയാനുള്ള "ധൈര്യം" പോലും പലർക്കുമില്ല. ഇതിനെല്ലാമുള്ള ഒരേയൊരു പ്രതിവിധി എന്നത് തുറന്ന്പറച്ചിലുകൾ മാത്രമാണ്. കന്ത് എന്ന് പുരുഷൻ പറയുമ്പോൾ ശൂരത്തവും അത് സ്വന്തം ശരീരത്തിലെ ഭാഗമായ സ്ത്രീ പറയുമ്പോൾ ചങ്ങലയെടുക്കുന്നതും തന്നെയാണ്‌ സദാചാരവേര്. വേരുകൾ തന്നെയാണ്‌ പിഴുതെടുത്തെറിയേണ്ടതും.
#ChainsofFeminismAreAlwaysTipofIceberge
#YouNeedtoDiveDeeperToHistoryofHumanitylessPeriods

കാരറ്റ് വെച്ച് സ്വയം ഭോഗം ചെയ്യുന്ന പെണ്ണിന്റെ വീഡിയോ ഷെയർ ചെയ്തു males only ഗ്രൂപ്പിൽ അമ്മാനമാടിയ ചേട്ടന്മാരോട് ശ്രീലക്ഷ്മിക്കെതിരെ പറയുന്നവർക്ക് എന്താണ് പറയാനുള്ളത് എന്നുകൂടെ അറിഞ്ഞാൽ കൊള്ളാം.

പിന്നെ ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യണമെന്ന് പറയുന്നതല്ല ഫെമിനിസം എന്ന തള്ള് കണ്ട്. നാണമില്ലേ??? പെണ്ണിന് ചെയ്യാൻ തോന്നുന്നെങ്കിൽ ചെയ്യാൻ കഴിയണം എന്നത് കൂടെയാണ് ഫെമിനിസം. കൂടുതൽ അലങ്കരിക്കാൻ വരല്ലേ പ്ലീസ്. സതീശന്റെ മോനെ തെറിവിളിച്ച പെണ്ണിനോടും നിങ്ങളൊക്കെ ഇതുതന്നെയല്ലേ പറഞ്ഞത്. അതിന്റെ പിന്നാലെ "ശെരിക്കും സതീശന്റെ ശെരിക്കും മോൻ ഞാനാ" എന്നും പറഞ്ഞു പൂണ്ടുവിളഞ്ഞാടിയ മലരുകളെ നോക്കി ചിരിക്കാനും നിങ്ങൾ മറന്നില്ല എന്നിടത്തും നിങ്ങളുടെ രാഷ്ട്രീയം വ്യക്തം ശക്തം. തേങ്ക്സ് ഉണ്ട്.

Pinky Krishna കമന്റ്‌ വായിക്കണം.
"സ്ത്രീക്ക് സെക്സിൽ ഓർഗാസത്തെക്കാൾ കൂടുതൽ വൈകാരികത വേണ"മെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഒരുപാട് വൈകാരികതയൊന്നും വേണമെന്നില്ലട്ടാ. ഓർഗാസം കൊടുക്കാൻ വകുപ്പുണ്ടോ എന്ന് മാത്രം സ്വയം ഒന്ന് ചോദിച്ചറിയുക, പ്രവർത്തിക്കുക.

ലിംഗവലിപ്പത്തിൽ എന്തിരിക്കുന്നു എന്ന് പറയുന്നവരോടും നല്ലത് പറയാനുണ്ട്. യോനിയുടെ ആകെ രണ്ട് സെന്റിമീറ്റർ ഉള്ളിലേക്കെ സംവേദനം ഉള്ളൂ എന്ന മാരകനിയമത്തിന്റെ മുഴുവൻ സമയതള്ളുകാർ ആണിവർ. എന്നാൽ ലിംഗവലിപ്പമില്ലായ്മ പ്രശ്നം തന്നെയാണെന്ന് പറയാൻ ധൈര്യമുള്ള എത്ര സ്ത്രീകൾ ഉണ്ടാവും എന്നത് ആദ്യത്തെ ചോദ്യം ;) താങ്ങുമോ അളിയന്മാരെ, ആ അളിയന്മാരുടെ പെണ്ണുങ്ങളെ !!!!!

പ്രസവശേഷം പെൽവിക് exercise ചെയ്തുമരിച്ചു യോനീവലിപ്പം കുറക്കാൻ പാടുപെടുന്ന എത്ര സ്ത്രീകൾക്ക്‌ പങ്കാളിയുടെ ലിംഗവലിപ്പമില്ലായ്മയെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ട്?? അത് കേൾക്കാൻ ത്രാണിയുള്ള, അതിനു alternate രീതികൾ അവലംബിക്കാൻ തുറന്നമനസ്സുള്ള എത്ര ആണുങ്ങൾ ഉണ്ട് !!! (Pelvic exercise are must after delivery. അനാവശ്യമായി യോനിവലിപ്പം ഉണ്ടെന്നു പറഞ്ഞു സ്ത്രീകളെ പീഡിപ്പിക്കുന്ന അവന്മാരെയാണ് മെയിൻ ആയി ഉദ്ദേശിച്ചത്. ലിംഗവലിപ്പം പ്രശ്‌നമല്ലെന്ന് പറയുന്നവരെയും ഉദ്ദേശിച്ചിരിക്കുന്നു)

NB (ഏത് പ്രവർത്തനമായാലും പ്രാധാന്യത്തിൽ കവിഞ്ഞുള്ള അടിമത്തം ഉണ്ടാക്കുമെങ്കിൽ തടയേണ്ടതാണ്. സ്വയംഭോഗം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന അവസ്ഥയിൽ എത്തുന്ന സാഹചര്യത്തിൽ ആണ് കോൺസെൻട്രേഷൻ നമ്മൾ ശ്രദ്ധിക്കേണ്ടത്. അതിനു സൈക്ക്യാറ്റ്‌റി ഹെല്പ് എടുക്കണം. ഏത് ലിംഗത്തിൽ പെട്ട ആളോ ആവട്ടെ.)


Comments

Popular posts from this blog

Geetha Thottam - പെണ്ണൊരുത്തിക്ക് മരിക്കാൻ ഏറ്റവും നല്ല പ്രായം

ആർത്തവം