Jisa Jose - സ്ത്രീകളും വിശ്വാസവും
Jisa Jose
ലോകത്തിലെ ഏറ്റവും അവിശ്വാസികളായ വർഗ്ഗം സ്ത്രീകളാണ്. അമ്പലങ്ങളിൽ, പള്ളികളിൽ, സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും അടുത്തു പാടുകിടക്കുന്ന, ഭജനകളും നേർച്ചക്കാഴ്ചകളും നടത്തുന്ന കൂട്ടങ്ങളിൽ പെണ്ണുങ്ങളുടെ എണ്ണമായിരിക്കും കൂടുതലെന്നത് അവരുടെ വിശ്വാസത്തിന്റെ തെളിവല്ല. വിശ്വസിക്കാൻ ഒന്നുമില്ലാതാവുമ്പോഴുള്ള വേവലാതികളും പ്രാണപ്പിടച്ചിലുകളുമാണ് അത്തരം പ്രകടനപരമായ ഭക്തിപ്രദർശനങ്ങളുടെ യഥാർത്ഥ പ്രേരണ.
എങ്ങനെയാണ് ഒരു ശരാശരി സ്ത്രീക്ക് ഏതെങ്കിലും മതത്തിലോ ഈശ്വരനിൽത്തന്നെയോ വിശ്വസിക്കാൻ കഴിയുക? എത്രയെത്ര വിശ്വാസ ലംഘനങ്ങളുടേതാണ് അവളുടെ ജീവിതം. ഈശ്വരന്മാർ അവൾക്കായി നല്ലതൊന്നും മാറ്റി വെച്ചിട്ടില്ല., ഉച്ഛിഷ്ടങ്ങളല്ലാതെ. സ്ത്രീകളെ കൃഷിഭൂമി പോലെ കാണണമെന്ന ഒരു മതത്തിന്റെ ശാസനം, ഉടമസ്ഥന് സ്വന്തം കൃഷിയിടത്തെയെന്ന പോലെ ആവശ്യമുള്ളപ്പോഴൊക്കെ അവളെ സമീപിക്കാമെന്ന വ്യവസ്ഥ, സ്ത്രീയായി ജനിക്കാത്തതിനു ദൈവത്തോടു നന്ദി പറയുന്ന മറ്റൊരു മതത്തിലെ പുരുഷന്റെ നിത്യപ്രാർത്ഥന ,സ്ത്രീ കൗശലക്കാരിയെന്നും അവളെ നിയന്ത്രിക്കണമെന്നും അനുശാസിക്കുന്ന ,(മതത്തിനു പരിയായിസംസ്കാരമെന്നു കൂടി പ്രഖ്യാതമായ )മറ്റൊരു മതത്തിന്റെ നിലപാട്, മണ്ണിനെയും പെണ്ണിനെയും അടിച്ചു നന്നാക്കണമെന്ന പഴഞ്ചൊല്ലുകൾ... എവിടെയാണ് അവൾക്ക് വിശ്വാസിയാവാൻ കഴിയുക? ഏതിലാണ് അവൾ വിശ്വസിക്കുക? എപ്പോഴും പുറത്തു നിർത്തുന്ന മതങ്ങളിലോ? ആ മതങ്ങളിലെ ആൺദൈവങ്ങളിലോ? സ്ത്രീകൾ ഉള്ളിലെങ്കിലും സദാ വിശ്വാസതിരസ്കാരങ്ങൾ നടത്തുന്നുണ്ട്, സ്വന്തം മണ്ണും വേരുകളും വിശ്വാസങ്ങൾ പോലും നഷ്ടപ്പെടുത്തിയിട്ടാണ് അവൾ കുടുംബിനിയാവുന്നത്. സ്ത്രീയുടെ ആ പറിച്ചുനടലിനെ
ഏറ്റവും സ്വാഭാവികമായ സാമൂഹിക മര്യാദയായിക്കാണുന്ന വ്യവസ്ഥകളിൽ അവൾക്ക് വിശ്വാസങ്ങൾ ഇരുമ്പുലക്കയല്ല. നിലനിൽപ്പിനു വേണ്ടി എങ്ങനെയും വഴക്കിയെടുക്കാവുന്ന ഒരു റബ്ബർക്കഷണം മാത്രം. വിശ്വാസങ്ങളെ അത്രയും ലാഘവത്തോടെയേ ,ഉദാസീനതയോടെയേ സ്ത്രീകൾ കാണുന്നുള്ളു. അവൾ ദുരഭിമാനക്കൊലകൾ നടത്തുകയില്ല. മതം മാറി വിവാഹം കഴിച്ച മക്കളോടും ബന്ധുക്കളോടും നിതാന്ത ശത്രുതയില്ല, ദൈവത്തിന്റെ പേരിൽ തെരുവിൽ പരസ്പരം കലഹിക്കുകയുമില്ല.
കുലസ്ത്രീയാവാനും നാമജപത്തിനും ശബരിമലയിൽ കേറുന്ന യുവതികൾക്കെതിരെ ആക്രോശിക്കാനും അവരെ മുൻനിരയിൽ കണ്ട് സ്ത്രീകളെ വിശ്വാസ സംരക്ഷകരെന്നും ആചാരബദ്ധരെന്നും ആഘോഷിക്കുന്ന ആണുങ്ങൾക്ക് തെറ്റിപ്പോയി. അവർ മുന്നിലുണ്ട് എന്നതിന് ഒറ്റ അർത്ഥമേയുള്ളു. ,ആൺകോയ്മയുടെ social conditioning അത്ര ആഴമുള്ളതാണ്. ഒന്നു തിരിഞ്ഞു നിന്ന് ചോദിച്ചു നോക്കൂ ,അവരിൽ ഭൂരിപക്ഷവും പറയും ഇതൊക്കെ അർത്ഥശൂന്യമെന്നറിഞ്ഞു കൊണ്ടു തന്നെ ഗതികേട് കൊണ്ട് ഇറങ്ങിത്തിരിച്ചതാണെന്ന്. ഒന്ന് സൂക്ഷിച്ച് അവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ കാണാം, സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളിലൊന്നെങ്കിലും അവസാനിച്ചതിലെ നിഗൂഡമായ ആനന്ദം .ഓരോ കാലത്തും അത്തരം പെണ്ണുങ്ങളുണ്ടായിരുന്നു, ആചാരങ്ങൾ ലംഘിക്കരുതെന്ന് ബഹളം വെയ്ക്കുന്ന ആണുങ്ങളുടെ കൂടെ നിൽക്കുന്നുവെന്നു ഭാവിച്ച് രഹസ്യമായി ആചാരലംഘനത്തിന്റെ ആനന്ദം പങ്കുവെച്ച പെണ്ണുങ്ങൾ.
വിശ്വാസങ്ങൾ തകരുമ്പോൾ അവർ സന്തോഷിക്കുകയാണ്. അതൊക്കെയുമുണ്ടാക്കിയത് ആണുങ്ങളും അവരുടെ മതങ്ങളുമാണ്. മതത്തിന്റെ വ്യാജ സംസ്കാര നിർമ്മിതികൾ, പുരുഷ ദൈവങ്ങൾ, ജാതിവ്യവസ്ഥ, ഉച്ച നീചത്വങ്ങൾ, അവയെയെല്ലാം ആധികാരികമാക്കുന്ന മത ഗ്രന്ഥങ്ങളും സാഹിത്യവും ഓരോന്നും സ്ത്രീവിരുദ്ധമാണ്. ഒരു സ്ത്രീയും അതിനെ നിരാകരിക്കാനുള്ള ഒരവസരവും പാഴാക്കുകയില്ല. അഭിമാനിയായ സ്ത്രീയ്ക്ക് വിശ്വാസിയാവാൻ കഴിയുകയില്ല. പക്ഷേ അവൾ അമിതവിശ്വാസിയായി നടിച്ചേക്കും. അതിജീവനത്തിനുള്ള ഒന്നാം നമ്പർ കൗശലം.

Comments
Post a Comment