RJ Salim - പുരുഷാവകാശികൾ എന്ന കോമഡി ട്രൂപ്പ്

https://m.facebook.com/story.php?story_fbid=247853696354312&id=100033890495648

പുരുഷാവകാശികൾ എന്ന കോമഡി ട്രൂപ്പ് -

ഇന്നലെയാണ് ശരിക്കും ഈ കൊളംബസ് ഒക്കെ അനുഭവിച്ചിരിക്കാനിടയുള്ള ഒരു ത്രിൽ അനുഭവിച്ചത്. മെൻസ് റൈറ്റ്സ് ആക്റ്റിവിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന  ജീവികളെ ഞാൻ ആദ്യമായി കണ്ടെത്തുന്നത് ഇന്നലെയാണ്. ഒരു പേരിൽ തന്നെ എന്തോരം വൈരുധ്യമാണ് !

അതും പല വിധത്തിലുള്ള കൂട്ടായ്മകളുണ്ട് ഇവർക്ക് -

ഒന്ന്, പുരുഷാവകാശത്തിനു വേണ്ടിയുള്ള സംഘടന -  Men's Rights Movement

രണ്ടു, ഇന്ത്യൻ വലതുപക്ഷ പുരുഷ മേധാവിത്വ കുടുംബ ഘടനയെ അങ്ങനെ തന്നെ നിലനിർത്തി കൂടുതൽ പുരുഷ കേന്ദ്രീകൃതമാക്കാനും, അതിലെ സ്ത്രീ പങ്കാളിത്തത്തിനുവേണ്ടി ഉയരുന്ന ഓരോ ആവശ്യവും അടിച്ചമർത്താൻ വേണ്ടി മാത്രം വേറൊന്ന്. - Save Indian Family Foundation

മൂന്നാമത്തേത് ഗൈനോസെൻട്രിസം അഥവാ സ്ത്രീ കാഴ്ചപ്പാടിന്‌ കൊടുക്കുന്ന പരിഗണനയ്‌ക്കെതിരെയുള്ള പുരുഷ കൂട്ടായ്മ.  - Men Against Gynocentrism

********

ഇന്നലെ ഇവരോട് വളരെ പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് എൻഗെയ്ജ് ചെയ്തത്. അത്ര അപഹാസ്യരായൊരു കൂട്ടരാണ് ഇത്. പക്ഷെ അവരെ അങ്ങനെ വെറുതെ എഴുതി തള്ളുന്നതും അബദ്ധമാണ് എന്ന് തോന്നുന്നു.

ജെ ദേവികയുടെ ഒരു വീഡിയോയിൽ അവർ ഒരു മെൻസ് റൈറ്റ്സ് ആക്റ്റിവിസ്റ്റിനെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്. എങ്ങനെ ഇതിലേക്കെത്തി എന്ന് ചോദിക്കുമ്പോൾ അയാൾ പറയുന്നത് കിടപ്പിലായ അറുപതു വയസ്സായ തന്റെ ഭാര്യ അയാളുടെ സെക്ഷ്വൽ ആവശ്യങ്ങളോട് സഹകരിക്കുന്നില്ല എന്നും അവരുടെ പെൻഷൻ കാശ് അയാളുടെ കൈയ്യിൽ കൊടുക്കുന്നില്ല എന്നുമാണ് കാരണം പറഞ്ഞത്.

ഇയാളുടെ ശല്യം സഹിക്കാതെ മകൾ അമ്മയെ സ്വന്തം വീട്ടിലേക്ക് മാറ്റുന്നുണ്ട്. അതാണ് ഇയാളുടെ പുരുഷന്മാർക്ക് ഇവിടെ അവകാശങ്ങളില്ല എന്ന് വാദിക്കാനുള്ള കാരണം.

സമൂഹത്തിൽ സ്ത്രീ വിരുദ്ധർക്ക് ഒരു ക്ഷാമവുമില്ല. പക്ഷെ ഇവരുടെ പ്രത്യേകത സ്ത്രീ വിരുദ്ധത അല്ല, സ്ത്രീ വിദ്വേഷമാണ്. അതും ഒരു ഐഡിയോളജിക്കൽ ഫ്രേം വർക്കുള്ള സ്ത്രീ വിദ്വേഷം. സംഗതി ആ ഫ്രേം വർക്ക് ഭൂലോക ഊളത്തരമാണ് എങ്കിലും ഈ സ്ത്രീ വിദ്വേഷികളെല്ലാം അതിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട് എന്നതാണ് ഇവരെ സാധാരണ സ്ത്രീ വിരുദ്ധ സമൂഹത്തിൽ നിന്ന് അപകടകാരികളായ ആന്റി സോഷ്യലുകളാക്കുന്നത്.

മാത്രമല്ല ഏറക്കുറെ എല്ലാവരും ഓപ്പൺലി ഹോമോഫോബിക്കുമാണ്.

പക്ഷെ ഇവരുടെ വാദങ്ങളൊക്കെ ഏത് രമേശ് പിഷാരടിയുടെ കോമഡി ഷോയ്ക്കും അപ്പുറം നിൽക്കുന്ന ലെവൽ ഐറ്റങ്ങളാണ്. വിക്ടിം കാർഡിന്റെ അയ്യരുകളിയാണ് ഇവരുടെ എല്ലാ വാദങ്ങളിലും.

ഇവരുടെ ചില പ്രധാന വാദങ്ങളെ പരിശോധിക്കാം -
.
1. നിയമങ്ങളെല്ലാം സ്ത്രീകൾക്ക് വേണ്ടിയാണു -

എത്രമാത്രം പ്രിവിലേജിന്റെ അട്ടിപ്പുറത്തു കയറി നിന്നാലാണ് ഇങ്ങനെ പറയാൻ സാധിക്കുക എന്നോർക്കണം. വളരെ ചുരുക്കം നിയമങ്ങളാണ് സ്ത്രീ പ്രശ്‌നത്തെ സംബോധന ചെയ്തു നിലവിലുള്ളത്. അതിൽ തന്നെ സിംഹഭാഗവും പുരുഷ നടത്തിപ്പുകാരുടെ ഇടപെടൽ കാരണം നടപ്പിലാവാറില്ല.

സ്ത്രീ പ്രശ്നത്തെ മര്യാദയ്ക്കൊന്നു ഡിഫൈൻ പോലും ചെയ്യാത്ത സിസ്റ്റമാണ് നമ്മുടേത്. അപ്പോഴാണ് ഈ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് വേണ്ടിയെന്ന കോമഡി പറയുന്നത്.
.
2. പുരുഷന്മാർക്ക് നീതി കിട്ടണം -

ഇതൊരുമാതിരി മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പറഞ്ഞു പിണറായി വിജയൻ സത്യാഗ്രഹമിരിക്കുന്ന അത്രയും അപഹാസ്യമാണ്.

പുരുഷന് ഇഷ്ടപെട്ട പഠന മേഖല തിരഞ്ഞെടുക്കാനോ, ഇഷ്ടപ്പെട്ട തൊഴിൽ തിരഞ്ഞെടുക്കാനോ, പങ്കാളിയെ തിരഞ്ഞെടുക്കാനോ, അതിനു സ്ത്രീധനം ലഭിക്കാനോ ഉള്ള പ്രിവിലേജ് മറ്റാർക്കാണ് ഇന്ന് സമൂഹത്തിലുള്ളത്. ?

അപ്പോൾ പുരുഷന് ആരിൽ നിന്നാണ് നീതി ലഭിക്കേണ്ടത് ?

പുരുഷൻ എവിടെയാണ് ലിംഗപരമായ  വിവേചനം നേരിടുന്നത് ? ബസിൽ വെച്ച് പോക്കറ്റടിച്ചു എന്ന് പറയരുത്. അതിൽ ജെൻഡർ ആംഗിൾ ഇല്ലല്ലോ.

പേട്രിയാർക്കി ഒരുപാടു പ്രിവിലേജുകൾ പുരുഷന് അനുവദിച്ചു കൊടുക്കുമ്പോൾ അതിൽ നിന്നുള്ള ആഫ്റ്റർ എഫെക്ട്സ് ആയി ഉണ്ടാവുന്ന ചെറിയ കുലുക്കങ്ങൾ മാത്രമാണ് നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും. അതിനെപ്പോലും ഒഴിവാക്കണമെങ്കിൽ സ്ത്രീ വിദ്വേഷമല്ല വഴി, തുല്യതയാണ്, ഫെമിനിസമാണ്.

പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പരിപാടി നീതി വേണമെന്ന് പറഞ്ഞു സ്‌കൂളിലെ ഹെഡ്‌മാഷ് സ്‌കൂളിൽ അഡ്‌മിഷൻ പോലും കിട്ടാത്ത ഒരു കുട്ടിയോട് കയർക്കുന്ന അത്രയും ബ്ലണ്ടറാണ് .
.
3. ഫെമിനിസം പുരുഷ വിദ്വേഷികളെ നിർമ്മിക്കുന്നു.

 ഫെമിനിസം പറയുന്നത് തുല്യതയേക്കുറിച്ചാണ്. പക്ഷെ ഈ മോഴകൾ കരുതി വെച്ചിരിക്കുന്നത് പുരുഷന്മാരെ പീഡിപ്പിക്കാനുള്ള എന്തോ സെറ്റപ്പാണ് ഫെമിനിസം എന്നാണ്. ഈ ഭാഗത്താണ് ഇവരുടെ ദേഷ്യം മുഴുവനുമുള്ളത്.
.
4. പുരുഷന്മാരായ ഫെമിനിസ്റ്റുകൾ പാവാട താങ്ങികളാണ്.

ഒന്നാമത്തെ കാര്യം പാവാട എന്നത് പൊതുവെ സ്ത്രീകൾ ധരിക്കുന്നതും ,എന്നാൽ പുരുഷന്മാരും ഇടുന്നതുമായ   വസ്ത്രം മാത്രമാണ്. ഷർട്ട് എന്ന് കേൾക്കുമ്പോൾ തോന്നാത്ത ഒരു അപമാനവും പാവാടയിലുമില്ല. പക്ഷെ ഇവർ കരുതുന്നത് അങ്ങനെ വിളിക്കുമ്പോൾ മറ്റ് പുരുഷന്മാരെ അവഹേളിക്കുന്നു എന്നാണ്.
.
5. "കളി കിട്ടാനാണ്" മെയിൽ ഫെമിനിസ്റ്റുകൾ ഈ പാട് പെടുന്നത് എന്നാണ്.

ഒന്നാമത് ഇതൊരു വൃത്തികെട്ട പ്രയോഗമാണ്. സെക്സിനെപ്പറ്റി കിട്ടുക കൊടുക്കുക എന്നൊക്കെയാണ് ഈ ആദിമ മനുഷ്യർ ഇപ്പോഴും കരുതുന്നത്. 

ഞാൻ പൂർണ്ണാർത്ഥത്തിൽ ഒരു ഫെമിനിസ്റ്റല്ല, ഒരു വാനബീ ഫെമിനിസ്റ്റാണ്. അത് ഫെമിനിസ്റ്റ് ആശയങ്ങളോട് എന്തെങ്കിലും തരം വിയോജിപ്പുള്ളതുകൊണ്ടല്ല. മറിച്ചു ഫെമിനിസത്തിന്റെ എല്ലാ ബോധ്യങ്ങളും ജീവിതത്തിൽ നടപ്പിലാക്കാൻ സാധിക്കാത്തൊരാളാണ് ഞാൻ എന്നതുകൊണ്ടാണ്.

ഒരു സ്യൂഡോ ഫെമിനിസ്റ്റ് ആവുന്നതിലും ഭേദം ഒരു വാനബീ ഫെമിനിസ്റ്റ് ആവുന്നതാണ്. അതിനു എന്റെ ബോധ്യങ്ങളുമായാണ് ബന്ധം. എന്റെ ജെൻഡറുമായും സെക്ഷ്വാലിറ്റിയുമായുമല്ല.

മാത്രമല്ല ഞാനെന്റെ നിലയ്ക്ക് എന്തെങ്കിലും വൃത്തികേട് കാണിച്ചാൽ അതെന്റെ കുഴപ്പമാണ്, അല്ലാതെ ഞാൻ വിശ്വസിക്കുന്ന ആദർശത്തിന്റെയല്ല.

പിന്നെ ആണും പെണ്ണും സമ്മതത്തോടെ ബന്ധപ്പെടുന്നതിന് നിങ്ങൾക്കെന്തിനാണ് ഇത്ര കുശുമ്പ് ? നിങ്ങളെയൊന്നും പട്ടി പോലും തിരിഞ്ഞു നോക്കാറില്ല എന്നതിന്റെ നിരാശയാവാനേ തരമുള്ളൂ.

ഇതേ ലോജിക് വെച്ച് നിങ്ങൾ പുരുഷന്മാരുടെ അവകാശങ്ങളെപ്പറ്റി പറയുന്നത് പുരുഷന്മാരെ വളയ്ക്കാനായിരിക്കണമല്ലോ. 

ആണോ ?

Comments

Popular posts from this blog

Geetha Thottam - പെണ്ണൊരുത്തിക്ക് മരിക്കാൻ ഏറ്റവും നല്ല പ്രായം

ആർത്തവം

Veena JS - ആയതിനാൽ നമ്മൾ ശ്രീലക്ഷ്മിയുടെ പോസ്റ്റിനെ മഹത്വവൽക്കരിക്കണം